KeralaLatestThiruvananthapuram

അമ്പലമുക്കിൽ ഫാസ്റ്റ് ഫുഡ് കടയിൽ തീപിടുത്തം

“Manju”

തിരുവനന്തപുരം• അമ്പലമുക്കിനു സമീപം ടോൾ ജംക്‌ഷ‌നിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കടക്ക് തീപിടിച്ചു. കടയോട് ചേർന്നുള്ള വീടിനും തീപിടിച്ചു. ആർക്കും പരുക്കില്ലെന്നാണ് വിവരം. എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന. കടയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ആറു ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണച്ചു.

Related Articles

Back to top button