IndiaInternationalLatest

ഇന്ത്യൻ മണ്ണിൽ ഞങ്ങളുമുണ്ട്; മുന്നറിയിപ്പുമായി ഫ്രാൻസ്

“Manju”

ജമ്മുകശ്മീരിൽ കടന്നുകയറാൻ ശ്രമിക്കരുത്

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിലും ജമ്മുകശ്മീരിലും ചൈനയുടെ കടന്നുകയറ്റ ങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡന്റിന്റെ ഉപദേശകൻ ഇമ്മാനുവൽ ബോണാണ് നയം വ്യക്തമാക്കിയത്.

സുരക്ഷാ കാര്യത്തിൽ ഫ്രാൻസ് എന്നും ഇന്ത്യക്കൊപ്പമാണ്. അത് കശ്മീരിന്റെ കാര്യത്തിലും അങ്ങിനെതന്നെ. അതിർത്തി വിഷയങ്ങളിൽ ചൈനയുടെ ഒരു വഴിവിട്ട കളികളും അനുവദിക്കാനാകില്ലെന്നും ഇമ്മാനുവൽ പറഞ്ഞു. ഹിമാലയൻ മേഖലയുടെ കാര്യത്തിൽ തങ്ങൾ എല്ലാതവണയും എടുത്തിരിക്കുന്ന തീരുമാനങ്ങൾ കൃത്യമാണ്. പ്രസ്താവനകളൊന്നും മൂടിവെച്ചിട്ടില്ല. എല്ലായ്‌പ്പോഴും പൊതുവിഷയമായിത്തന്നെയാണ് സംസാരിച്ചിട്ടുള്ളത്. ചൈനയോട് നയതന്ത്ര തലത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും ഫ്രഞ്ച് ഉപദേശകൻ പറഞ്ഞു.

ചൈന ആദ്യം അന്താരാഷ്ട്ര നിയമങ്ങൾ മനസ്സിലാക്കുകയും അനുസരിക്കുകയും വേണം. ഇത്രയും ആക്രമണവീര്യം അതിർത്തി വിഷയത്തിൽ ചൈന കാണിക്കേണ്ടതില്ല. അതേ മേഖലയിൽ ഞങ്ങളുടെ സാന്നിദ്ധ്യവുമുണ്ടെന്ന് ചൈന ഓർക്കണം. ഞങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ക്ഷമതയുണ്ട് അതിന് ഒരുക്കവുമാണെന്നും ഫ്രഞ്ച് ഉപദേശകൻ ഇമ്മാനുവൽ ബോൺ ചൈനയ്ക്ക് മുന്നറിയിപ്പും നൽകി.

Related Articles

Back to top button