InternationalLatest

വരുംദിവസങ്ങളില്‍ മഴക്ക്​ സാധ്യത

“Manju”

മസ്കത്ത്​: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അടുത്ത ദിവസങ്ങളില്‍ മഴക്ക്​ സാധ്യതയു​ണ്ടെന്ന്​ നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ്​ ഏര്‍ളി വാണിങ്​ സെന്‍ററും ഡയറക്ടര്‍ ജനറല്‍ ഓഫ്​ മെറ്റിയൊറോളജിയും അറിയിച്ചു.അറബിക്കടലില്‍ ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്​. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ റാസല്‍ ഹദ്ദില്‍ നിന്ന്​ 600 കിലോമീറ്റര്‍ അകലെയാണ്​ ഇതിന്‍റെ കേന്ദ്രസ്ഥാനം. വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെ പാകിസ്താന്‍ തീരത്തേക്ക നീങ്ങുന്ന ഉഷ്ണമേഖല ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക്​ വരാനുള്ള സാധ്യതയുമുണ്ട്​. ഇതിന്‍റെ ഭാഗമായി ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും തുടര്‍ന്നും ഒറ്റപ്പെട്ടതും ശക്തമായതുമായ മഴക്ക്​ സാധ്യതയുണ്ടെന്ന്​ അധികൃതര്‍ അറിയിച്ചു.ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ റാസല്‍ ഹദ്ദിനും അല്‍ വുസ്​ത ഗവര്‍ണറേറ്റിലെ റാസ്​ മദ്​റഖക്കും ഇടയിലും ഹജര്‍ മലനിരകളിലും ശക്​തമായ മഴക്ക്​ സാധ്യതയുണ്ട്​. അല്‍ ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, മസ്കത്ത്​, തെക്കന്‍ ബാതിന, അല്‍ ദാഹിറ എന്നീ ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലും മഴ പെയ്യും. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ മരുഭൂപ്രദേശത്തും മഴ പെയ്യും. 15 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ്​ അറിയിപ്പിലുള്ളത്​.

Related Articles

Back to top button