IndiaKeralaLatest

ശോഭാ സുരേന്ദ്രന്‍റെ അഭ്യര്‍ഥനാ നോട്ടീസുകള്‍ കെട്ടു പൊട്ടിക്കാത്ത നിലയില്‍ കണ്ടെത്തി

“Manju”

ശോഭാ സുരേന്ദ്രന്റെ നോട്ടീസ് കെട്ടു പൊട്ടിക്കാത്ത നിലയിൽ കണ്ടെത്തി | sobha  surendran notice
തിരുവനന്തപുരം:കെട്ട് പൊട്ടിക്കാത്ത നിലയില്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ അഭ്യര്‍ഥനാ നോട്ടീസുകള്‍ കണ്ടെത്തി. മണ്ഡലത്തില്‍ തന്നെയുള്ള ഒരു ബിജെപി നേതാവിന്റെ വീടിനടുത്തുനിന്നുമാണ് കെട്ടുകണക്കിന് നോട്ടീസുകള്‍ കണ്ടെത്തിയത്.
ശോഭാ സുരേന്ദ്രന്റെ അനുഭാവികള്‍ ഈ നേതാവിന്റെ വീട്ടില്‍ പോയപ്പോഴാണ് നോട്ടീസുകള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വീഡിയോയില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
ഇതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ ശോഭാ സുരേന്ദ്രന്‍ തയാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഓഫീസില്‍ ഇറക്കിവെച്ചിരുന്ന നോട്ടീസുകള്‍ ആരോ വീഡിയോയില്‍ പകര്‍ത്തുകയും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഇപ്പോള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്‍റ് ആര്‍.എസ്. രാജീവ് പറഞ്ഞു.

Related Articles

Back to top button