KeralaLatest

പാറമട ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

“Manju”

സിന്ധുമോൾ. ആർ

കൊച്ചി : പാറമടകളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പൊതു നോട്ടിസ് പുറപ്പെടുവിക്കാതെയും ബന്ധപ്പെട്ടവരെ കേള്‍ക്കാതെയുമാണ് ഹരിത ട്രിബ്യുണലിന്റെ ഉത്തരവെന്ന് നീരീക്ഷിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്.

നടപടിക്രമം പൂര്‍ത്തിയാക്കി വീണ്ടും പരിഗണിക്കാന്‍ കോടതി ഹരിത ട്രിബ്യൂണലിനോട് നിര്‍ദ്ദേശിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. ഈ ദൂരപരിധിയാണ് ഹരിത ടിബ്യൂണല്‍ 200 മീറ്ററായി ഉയര്‍ത്തിയത്.

സംസ്ഥാന സര്‍ക്കാരം ഒരു കുട്ടം പാറമട ഉടമകളൂം സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് പി ബി സുരേഷ് കുമാര്‍ പരിഗണിച്ചത്. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടാണ് തീരുമാനമെന്നും റവന്യു അടക്കം ബന്ധപ്പെട്ട മറ്റ് കക്ഷികളെ കേട്ടില്ലന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍ ദൂരപരിധി ഉയര്‍ത്തിയതോടെ ക്വാറികളുടെ പ്രവര്‍ത്തനം സ്തംഭിച്ചെന്നും ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടി. പാലക്കാട് കോരഞ്ചിറ സ്വദേശി എം ഹരിദാസന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു ഹരിത ട്രിബ്യുണലിന്റെ ഉത്തരവ്.

Related Articles

Back to top button