IndiaLatest

ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടില്‍ വിമാനം പറത്താന്‍ തയാറെടുത്ത് എയര്‍ ഇന്ത്യാ വനിതാ പൈലറ്റുമാര്‍

“Manju”

ഉത്തരധ്രുവത്തിലൂടെ വിമാനം പറത്തി ചരിത്രം കുറിക്കാന്‍ ഒരുങ്ങി എയർ ഇന്ത്യ  വനിതാ പൈലറ്റുമാർ

ശ്രീജ.എസ്

ഉത്തരധ്രുവത്തിലൂടെ വിമാനം പറത്തി ചരിത്രം കുറിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ വനിതാ പൈലറ്റുമാര്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബംഗളൂരു വരെ നോണ്‍ സ്‌റ്റോപ്പായി 14000 കിലോമീറ്ററിലധികമാണ് വനിതാ ജീവനക്കാരുടെ നിയന്ത്രണത്തില്‍ എയര്‍ ഇന്ത്യ വിമാനം പറക്കുക.

എയര്‍ ഇന്ത്യ കാപ്റ്റന്‍ സോയ അഗര്‍വാളാണ് സംഘത്തെ നയിക്കുന്നത്.ഉ ത്തരധ്രുവത്തിലൂടെയുള്ള യാത്ര അങ്ങേയറ്റം സാങ്കേതികവും വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമുള്ളതുമാണ്. സാധാരണ ഏറ്റവും വൈദഗ്ധ്യമുള്ള പൈലറ്റുമാരെയാണ് ഈ റൂട്ടില്‍ വിമാനം പറത്താന്‍ വിമാനക്കമ്പനികള്‍ നിയോഗിക്കാറുള്ളത്. ഇത്തവണ വനിതാ പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ ഇത്തരമൊരു ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

Related Articles

Back to top button