Kerala

സ്വർണ വില കുത്തനെ ഇടിഞ്ഞു : ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

“Manju”

കൊച്ചി : സ്വർണ വില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 37,040 യും ഒരു ഗ്രാമിന് 4630 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

തുടർച്ചയായി രണ്ടാം തവണയാണ് ഈ മാസം സ്വർണവിലയിൽ ഇടിവ് വരുന്നത്. കൊറോണ വാക്‌സിൻ വിതരണം അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വൻ വർദ്ധനവാണ് സ്വർണ വിലയിലുണ്ടായിരുന്നത്. എന്നാൽ വ്യഴാഴ്ച 400 രൂപ കുറയുകയായിരുന്നു. പുതുവർഷം പിറന്നതിന് ശേഷം സ്വർണവില ഉയരുന്നതാണ് കാണാൻ സാധിച്ചിരുന്നത്.

Related Articles

Back to top button