Uncategorized

നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ മെയിന്‍), നീറ്റ് പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 മുതല്‍ 23 വരെയാകും ജെ.ഇ.ഇ മെയിന്‍ പരീക്ഷ. നീറ്റ് പരീക്ഷ ജൂലായ്‌ 26-നാണ്. ഐ.ഐ.ടികളിലേയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ആഗസ്റ്റില്‍ നടത്തും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യാണ് രണ്ടു പരീക്ഷകളും നടത്തുന്നത്.

പ്രവേശന പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചാലുടന്‍ തന്നെ നടത്താന്‍ ബാക്കിയുള്ള ബോര്‍ഡ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. പ്രധാനവിഷയങ്ങളില്‍ മാത്രമേ ഇനി പരീക്ഷ നടത്തുകയുള്ളുവെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.

Related Articles

Back to top button