Uncategorized

സേനാ വിഭാഗങ്ങളുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ ബൃഹത് പദ്ധതി

“Manju”

ന്യൂഡൽഹി: സൈനിക വിഭാഗങ്ങൾക്ക് ആയുധങ്ങൾ വാങ്ങാൻ ബൃഹത് പദ്ധതിക്ക് അംഗീകാരം. സേന വിഭാഗങ്ങൾക്കായി ആയുധങ്ങൾ വാങ്ങാൻ 70,500 കോടി രൂപയുടെ പദ്ധതിയ്‌ക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. സൂപ്പർസോണിക് മിസൈലുകള്‍ പീരങ്കി തോക്കുകൾ, മാരിടൈം ഹെലികോപ്റ്ററുകൾ, ദീർഘദൂര പ്രതിരോധ ആയുധങ്ങൾ എന്നിവയുൾപ്പെടെയാകും വാങ്ങുക.

ഇന്ത്യൻ നാവിക സേനയ്‌ക്ക് ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വിവിധ നാവിക സേനയ്‌ക്ക് ശക്തി ഇലക്ട്രോണിക്ക് വാർ ഫെയർ സംവിധാനങ്ങൾ, ഹെലികോപ്ടറുകൾ അടക്കം ഇതു വഴി ലഭിക്കും.കരസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് അടക്കം വിഭാഗങ്ങൾക്കും പുതിയ ആയുധ സംവിധാനങ്ങൾ ലഭിക്കും. ആത്മനിർഭർ ഭാരതത്തിനെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇവയെല്ലാം ഇന്ത്യയിൽ തന്നെയാകും നിർമ്മിക്കുക.

കരസേനയ്‌ക്ക് വേണ്ടി 307 ആർട്ടിലറി തോക്കുകളാണ് വാങ്ങുക. ഡിആർഡിഒ വികസിപ്പിച്ച ഇവ ഭാരത് ഫോർജും, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസും ചേർന്നാകും ഉത്പാദിപ്പിക്കുക. 200 ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ അധികമായും വാങ്ങും. അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാനാണ് ദീർഘദൂര സ്റ്റാൻഡ്ഓഫ് ആയുധം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button