InternationalLatest

കുവൈത്തിലെ റെസിഡൻസി കാലാവധി അവസാനിച്ചവർക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ അവസരം

“Manju”

ജുബിൻ ബാബു എം

കുവൈത്ത് സിറ്റി: റെസിഡൻസി കാലാവധി അവസാനിച്ച പ്രവാസികൾക്ക് ആശ്വാസ നടപടിയുമായി കുവൈത്ത് ഇത്തരത്തിൽ കഴിയുന്നവർക് മൂന്ന് ദിനാർ മുടക്കിൽ മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിക്കിട്ടാന്‍ അപേക്ഷിക്കാം.

പലവിധ കാരണങ്ങളാല്‍ റെസിഡന്‍സി പുതുക്കാന്‍ സാധിക്കാതെ നിലവിൽ കുവൈത്തിൽ താമസിക്കുന്ന പ്രവാസികള്‍ക്കാണ് ഓണ്‍ലൈനായി റെസിഡന്‍സി മൂന്ന് മാസത്തേക്ക് പുതുക്കാന്‍ അവസരം.
താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തുവേണം അപേക്ഷിക്കാന്‍. യൂസര്‍ നെയിമും പാസ്വേര്‍ഡും നല്‍കിയോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്‌തോ ലോഗിന്‍ ചെയ്ത് സൈറ്റില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി റെസിഡന്‍സി പുതുക്കാന്‍ അപേക്ഷിക്കാമെന്നും പ്രാദേശിക പത്രം റിപ്പോർട്ട്‌
ചെയ്തു .

കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്കാണ് ഓൺലൈനായി മൂന്നു മാസത്തേക്ക് റെസിഡൻസി പുതുക്കാൻ അവസരം. താഴെ ലിങ്കിലൂടെ ഇതിനായി അപേക്ഷിക്കുവുന്നതാണ്. https://eres.moi.gov.kw/individual/en/auth/login

Related Articles

Back to top button