KeralaLatestThiruvananthapuram

സംസ്ഥാനത്തിനാകെ മാതൃകയായി തിരുവനന്തപുരത്തെ രാജാജി നഗർ കോളനിയും, ചേന്തി റസിഡൻസ് അസോസിയേഷനും: അഭിനന്ദനം അറിയിച്ച് മേയറും

“Manju”

കോവിഡ് വ്യാപനത്തിൽ നഗരം സങ്കീർണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോവുമ്പോഴും സംസ്ഥാനത്തിനാകെ മാതൃകയാവുകയാണ് നഗരത്തിലെ രാജാജി നഗർ കോളനിയും, ചേന്തി റസിഡൻസ് അസോസിയേഷനുമൊക്കെ.

1528 കുടുംബങ്ങളിലായി അയ്യായിരത്തിലേറെ പേർ താമസിക്കുന്ന രാജാജി നഗർ കോളനിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി തന്നെ നേരിട്ട് അഭിനന്ദിക്കുകയുണ്ടായി.

പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയും,ബ്രേക്ക് ദ ചെയിൻ പോയിന്റുകൾ സ്ഥാപിച്ചും,ഭാരവാഹികളുടെ നേതൃത്വത്തിൽ കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലേർപ്പെട്ടുമാണ് രാജാജി നഗറിന്റെ പ്രതിരോധ മാതൃക.

സമാനമായി തന്നെയാണ് ഉള്ളൂർ ചേന്തി റസിഡൻസ് അസോസിയേഷന്റെയും പ്രവർത്തനം.റസിഡൻസ്
അസോസിയേഷൻ പരിധിക്കകത്തേക്ക് പ്രവേശിക്കുന്നവർക്ക് തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നടത്തിയും,പൊതുസ്ഥലങ്ങളും, വീടുകളും അണുനശീകരണം നടത്തിയും,ബ്രേക്ക് ദ ചെയിൻ ഡയറി പ്രോത്സാഹിപ്പിച്ചുമൊക്കെയാണ് ചേന്തി റസിഡൻസ് അസോസിയേഷൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃക തീർക്കുന്നത്.

റസിഡൻസ് പരിധിയിലെ മുഴുവൻ വീടുകളും
അസോസിയേഷന്റെ നേതൃത്വത്തിൽ തന്നെ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളേറ്റെടുത്ത
പട്ടം കോസ്മോ പൊളിറ്റൻ റസിഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളും അഭിനന്ദനം അർഹിക്കുന്നതാണ്.

ഇതെല്ലാം തന്നെ ചൂണ്ടി കാണിക്കുന്നത് കോവിഡ്
പ്രതിരോധ പ്രവർത്തനങ്ങളിൽ
ഫലപ്രദമായി ഇടപെടാൻ റസിഡൻസ് അസോസിയേഷനുകൾക്കും കഴിയുമെന്നതാണ്.

നഗരത്തിലെ മുഴുവൻ റസിഡൻസ് അസോസിയേഷനുകളും,അസോസിയേഷനുകൾക്ക് നേതൃത്വം നൽകുന്ന ഫ്രാറ്റ് അടക്കമുള്ള സംഘടനകളും, പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കണമെന്ന് നഗരസഭാ മേയർ കെ ശ്രീകുമാർ അറിയിച്ചു.

മാതൃകാ പ്രവർത്തനങ്ങളിലേർപ്പെട്ട് നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നന്നവരെ അഭിനന്ദിക്കാനും മേയർ മറന്നില്ല.

Related Articles

Back to top button