InternationalLatest

ബില്‍ ഗേറ്റ്‌സിന്റെ പുത്രി ജെന്നിഫര്‍ ഗേറ്റ്‌സ് വിവാഹിതയാകുന്നു

“Manju”

സിന്ധുമോൾ. ആർ

കുവൈറ്റ് സിറ്റി: മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ലോകത്തിലെ സമ്പന്നരില്‍ ഒരാളുമായ ബില്‍ ഗേറ്റ്‌സിന്റെ മൂത്ത പുത്രി ജെന്നിഫര്‍ ഗേറ്റ്‌സും കുവൈറ്റില്‍ താമസിക്കുന്ന ഈജിപ്ഷ്യന്‍ സ്വദേശിയും കുതിരസവാരി ഷോജമ്പറുമായ നയേല്‍ നാസറും തമ്മില്‍ വിവാഹിതരാകുന്നു.

വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ജെന്നിഫര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ‘ജീവിതകാലം മുഴുവന്‍ പഠിക്കാനും വളരാനും ചിരിക്കാനും സ്‌നേഹിക്കാനും ഒരുമിച്ച്‌ ചെലവഴിക്കാനും ഇനി കാത്തിരിക്കാനാകില്ല. അതെ, ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു‘-ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. കുവൈറ്റില്‍ ജനിച്ചുവളര്‍ന്ന നാസറിന്റെ മാതാപിതാക്കള്‍ ആര്‍ക്കിടെക്ചര്‍ & ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുകയാണ്. ബില്‍ ഗേറ്റ്‌സിനെ പോലെ ശതകോടീശ്വരന്‍ അല്ലെങ്കിലും ഈ 26-കാരന് കോടികളുടെ സമ്പാദ്യമാണുള്ളത്. 2013ലെ ഫെഡറേഷന്‍ ഇക്വസ്‌ട്രെ ഇന്‍ര്‍നാഷണല്‍ പ്രകാരം നാലായം സൂയിറ്റിസ് ഗ്രാന്‍ഡ് പ്രീയില്‍ ഒരു മില്യണ്‍ ഡോളറിന്റെ വിജയം നാസര്‍ നേടിയിരുന്നു. നിലവില്‍ കാലിഫോര്‍ണിയയില്‍ സ്വന്തമായി പരിശീലന, സെയില്‍സ് ബിസിനസ് നടത്തുകയാണ് ഇദ്ദേഹം.

Related Articles

Back to top button