KeralaLatest

സമഗ്ര കുടിവെള്ള പദ്ധതിക്ക്‌ 16 കോടിയുടെ അനുമതി

“Manju”

നന്ദിയോട് ആനാട് കുടിവെള്ളപദ്ധതിക്ക് 16 കോടി

ശ്രീജ.എസ്

പാലോട് : നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതിക്ക്‌ 16 കോടിയുടെ അനുമതി .നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ക്ക് ഉടന്‍ കുടിവെള്ളമെത്തിക്കുന്നതിന് 73 കോടി ചെലവിട്ട് നിര്‍മിക്കുന്ന സമഗ്ര കുടിവെള്ളപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പ്ലാന്‍ഫണ്ടില്‍ നിന്ന്‌ അനുവദിച്ചതാണ് ഭീമമായ തുക. ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി.പദ്ധതിയിലൂടെ പത്തുവര്‍ഷമായി കുടിവെള്ളത്തിനായി കാത്തിരുന്ന കുടുംബങ്ങളുടെ വീടുകളിലേക്ക്‌ ശുദ്ധജലമെത്തും.

നന്ദിയോട് പഞ്ചായത്തിലെ ആലുംകുഴി, താന്നിമൂട്, ആനക്കുഴി എന്നിവിടങ്ങളില്‍ ഓവര്‍ഹെഡ് ടാങ്കുകള്‍ സ്ഥാപിക്കാനും, ആനക്കുഴിയില്‍ പത്തുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിര്‍മിക്കാനും പുതിയ തുക വിനിയോഗിക്കും.കൂടാതെ ഇതിനൊപ്പം 630 കെ.വി., 250 കെ.വി. ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോമറുകളും സ്ഥാപിക്കും. പാലോട്ട് പമ്പും സ്ഥാപിക്കും.

നന്ദിയോട് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിനായി 63 കിലോമീറ്റര്‍ ഗാര്‍ഹിക ശുദ്ധജല പൈപ്പുകളും സ്ഥാപിച്ച്‌ യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ളമെത്തിക്കാനാണ് അധികൃതരുടെ ശ്രമം.

Related Articles

Back to top button