IndiaLatest

12-18 പ്രായക്കാര്‍ക്കും കോര്‍ബിവാക്‌സിന്‍

“Manju”

ഡല്‍ഹി: ബയോളജിക്കല്‍ഇ കമ്പനിയുടെ പ്രോട്ടീന്‍ സബ്‌യൂണിറ്റ് കൊവിഡ് വാക്സിന്‍ കോര്‍ബിവാക്സ് 12 മുതല്‍ 18 വയസുവരെ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി. ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യ ആര്‍.ബി.ഡി പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്സിനാണിത്.

ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി എന്നിവയാണ് 12-18 പ്രായക്കാര്‍ക്കുള്ള മറ്റ് വാക്‌സിനുകള്‍. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കോര്‍ബിവാക്സിന് കഴിയുമെന്ന് തെളിഞ്ഞിരുന്നു. മുതിര്‍ന്നവരില്‍ അടിയന്തര ഉപയോഗത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. 2-8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കാവുന്ന വാക്‌സിന്‍ 28 ദിവസത്തെ ഇടവേളകളില്‍ രണ്ട് ഡോസായാണ് നല്‍കേണ്ടത്.

 

Related Articles

Back to top button