IndiaLatest

കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്ന്‌ കര്‍ഷക സംഘടനകള്‍; ബില്ലുകള്‍ കത്തിച്ച്‌ പ്രതിഷേധിക്കും

“Manju”

ദില്ലി: കേന്ദ്ര സര്‍ക്കരുമായി ചര്‍ച്ചകള്‍ തുടരുമെന്ന്‌ കര്‍ഷക സംഘടനകള്‍. സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ്‌ ചര്‍ച്ചയില്‍ നിന്ന്‌ പിന്‍മാറേണ്ടതില്ലെന്ന്‌ തീരുമാനമെടുത്തത്‌. പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തില്‍ ബില്ലുകള്‍ കത്തിക്കും. ജനുവരി 18ന്‌ വനിതാ കര്‍ഷകരെ പങ്കെടുപ്പിച്ച്‌ മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.
കര്‍ഷക നിയമങ്ങളെ അനുകൂലിച്ച്‌ ഹരിയാന മുഖ്യമന്ത്രി കര്‍ണ്ണാലില്‍ സംഘടിപ്പിക്കാനിരുന്ന മഹാ പഞ്ചായത്ത്‌ സംഘര്‍ഷത്തെ തുടര്‍ന്ന്‌ റദ്ദ്‌ ചെയ്‌തു. പരിപാടി സംഘടിപ്പിക്കാനിരുന്ന സ്ഥലത്തേക്ക്‌ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടൊണിത്‌. വേദിയിലേക്ക്‌ പാഞ്ഞെത്തിയ കര്‍ഷകര്‍ക്ക്‌ നേരെ പൊലീസ്‌ ലാത്തി വീശി. പിന്നാലെ കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.
പൊലീസും കര്‍ഷകരുമായുള്ള സംഘര്‍ഷം ഒന്നര മണിക്കൂറോളം നിണ്ടു. മഹാപഞ്ചായത്ത്‌ വേദി ഒരു സംഘം ആളുകള്‍ അടിച്ച്‌ തകര്‍ത്തു. കൂടുതല്‍ പ്രതിഷേധം ഭയന്നാണ്‌ ബീഹാര്‍ മുഖ്യമന്ത്രി ഖട്ടാര്‍ പിന്‍മാറിയത്‌. എന്നാല്‍ ആക്രമണം നടത്തിയത്‌ കര്‍ഷകരല്ലെന്നും ആക്രമണത്തിന്‌ പിന്നില്‍ ഇടതു പാര്‍ട്ടികളും കര്‍ഷകരുമാണെന്നും മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു.

Related Articles

Back to top button