Uncategorized

പരാതി പരിഹരിച്ചില്ലെങ്കില്‍ മത്സരിക്കില്ല ;ശോഭാ സുരേന്ദ്രന്‍

“Manju”

പരാതി പരിഹരിച്ചില്ലെങ്കില്‍ മത്സരിക്കില്ല: 10 ദിവസം കൂടി കാക്കാന്‍ ശോഭാ  സുരേന്ദ്രന്‍

ശ്രീജ.എസ്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രന്‍ മത്സരിക്കില്ല. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്തുദിവസം കാത്തിരിക്കും. കേന്ദ്രനേതൃത്വം ഇടപെട്ട് എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വിഷയത്തില്‍ അമിത്ഷായും ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇടപെടുമെന്ന ഉറപ്പാണ് കേരളത്തിന്റെ ചുമതലയുളള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ ശോഭാ സുരേന്ദ്രന് നല്‍കിയിട്ടുളളത്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല ഇടപെടലിനായി പത്തുദിവസം കൂടി കാത്തിരിക്കുകയാണ് ശോഭയെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഇതിനിടയില്‍ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം അനുനയശ്രമം നടത്താന്‍ ഒരുങ്ങിയത്. ശോഭാ സുരേന്ദ്രന്‍ അടുത്തയാഴ്ച കേന്ദ്രനേതാക്കളെ കാണാന്‍ ഒരുങ്ങുകയാണ്. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും പങ്കെടുക്കാത്തതിന് കാരണമില്ലെന്നും നേരത്തേ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

50 ശതമാനം സ്ത്രീകള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആര്‍.എസ്.എസും ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button