KeralaLatest

വാളയാര്‍ കേസ് സിബിഐക്ക് കൈമാറാന്‍ ‍ തീരുമാനം

“Manju”

ശ്രീജ.എസ്

വാളയാര്‍ കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. കേസ് സിബിഐക്ക് കൈമാറണമെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

വാളയാര്‍ കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ലെങ്കിലും കേസ് സിബിഐക്ക് കൈമാറണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.

കേരള പോലീസോ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കേസ് സിബിഐക്ക് വിട്ടാല്‍ മാതമേ കേസിലെ സത്യം പുറത്തുവരികയുള്ളൂ എന്നതായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

Related Articles

Back to top button