Uncategorized

മിസ്ഡ് കോള്‍ അടിച്ച് പിഎഫ് ബാലന്‍സ് അറിയാം

“Manju”

Get PF Balance in missed call follow these steps by epfo | PF Balance |  നിങ്ങൾക്ക് നിങ്ങളുടെ പിഎഫ് ബാലൻസ് ഒരു മിസ്ഡ് കോളിലൂടെ അറിയാം, ചെയ്യേണ്ടത്  ഇത്രമാത്രം | India News in Malayalam

ന്യൂഡല്‍ഹി: പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ പുതിയ സംവിധാനം ഒരുക്കി ഇപിഎഫ്‌ഒ. യുഎഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇപിഎഫ് വരിക്കാര്‍ക്ക്, ഒരു മിസ്ഡ് കോളിലൂടെ പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്ഇപിഎഫ് വരിക്കാരുടെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 9966044425 എന്ന നമ്ബറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ ബാലന്‍സ് അറിയാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. ഇപിഎഫ് വരിക്കാരുടെ 12 അക്ക യുഎഎന്‍ നമ്ബറുമായി ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് നമ്ബര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അവസാന വിഹിതത്തിന്റെ വിശദാംശങ്ങള്‍, പിഎഫ് ബാലന്‍സ് എന്നിവ അറിയാന്‍ സാധിക്കും.
ഇതിന് ചെയ്യേണ്ടത് ഇത്രമാത്രംഏകീകൃത പോര്‍ട്ടലില്‍ യുഎഎന്‍ ഉപയോഗിച്ച്‌ മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം.  യുഎഎന്‍ നമ്ബറുമായി ബന്ധപ്പെട്ട് ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്ബര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ കെവൈസി ലഭ്യമാക്കണം.  രജിസ്റ്റേര്‍ഡ് ഫോണില്‍ നിന്ന് 9966044425 എന്ന നമ്ബറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക.  കോള്‍ ഓട്ടോമാറ്റിക്കായി അവസാനിക്കും  സൗജന്യമായി ഇപിഎഫ് വരിക്കാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

 

 

 

Related Articles

Check Also
Close
  • ……
Back to top button