KeralaKozhikodeLatest

ഗള്‍ഫില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ്; കനത്ത ജാഗ്രതക്ക് നിര്‍ദ്ദേശം

“Manju”

വടകര: നാട്ടില്‍ നിന്ന് ഗള്‍ഫില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ രണ്ടിന് ബഹറിനില്‍ എത്തിയ ഇദ്ദേഹത്തിന് ബഹറിന്‍ വിമാനത്താവളത്തില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്താനാണ് അധികൃതരുടെ തീരുമാനം. പയ്യോളി നഗരസഭയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി. നഗരസഭാ-പോലീസ്-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഇത് സംബന്ധിച്ച് ഉച്ചഭാഷിണി വഴി ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാനാണ് തീരുമാനം. സ്ഥിതിഗതികള്‍ ജില്ലാ ഭരണകൂടത്തെ ധരിപ്പിച്ചതായി നഗരസഭ അധ്യക്ഷ വി.ടി.ഉഷ അറിയിച്ചു.

Related Articles

Back to top button