Uncategorized

ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

“Manju”

ബെംഗളൂരു: ശിവമൊഗ്ഗ വിമാനത്താളത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും. പ്രശസ്ത കന്നഡ കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ കൂവെമ്പുവിന്റെ പേരിലുള്ള വിമാനത്താവളം മുൻമുഖ്യമന്ത്രി യെദ്യൂരപ്പയുടെ സ്വപ്ന പദ്ധതിയാണ്. അതിനാൽ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമാണ് ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി തന്റെ പിറന്നാൾ ദിനത്തിൽ തന്നെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മുഹൂർത്തമാകും അതെന്നും അദ്ദേഹം പ്രതികരിച്ചു.

വിമാനത്താവളം ശിവമൊഗ്ഗ മേഖലയുടെ വികസനത്തിന് വേഗംകൂട്ടും. സംസ്ഥാനത്തെ ഒമ്പതാമത്തെ യാത്രാ വിമാനത്താവളമാണ് ശിവമൊഗ്ഗയിലേത്. ബല്ലാരി, ഹസൻ, കാൻവാർ, റെയ്ചൂർ, വിജയപുര എന്നീ വിമാനത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ശിവമൊഗ്ഗയും ബെലഗാവി നേഖലയിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി പ്രദേശത്തെ സുപ്രധാന വികസന പദ്ധതികൾ ഉദ്ഘാടനം നിർവഹിക്കും..

Related Articles

Back to top button