IndiaLatest

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന സൂചന നല്‍കി ശിവരാജ് സിംഗ് ചൗഹാന്‍

“Manju”

സിന്ധുമോൾ. ആർ

ഭോപ്പാല്‍ : സ്ത്രീകള്‍ മാത്രം എന്തിന് 18 വയസ്സുകഴിഞ്ഞാല്‍ വിവാഹം കഴിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ആരംഭിച്ച ‘ സമ്മാന്‍’ ക്യാമ്പെയ്‌നില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായപരിധി 21 ആകുമ്പോള്‍ സ്ത്രീകള്‍ എന്തിന് 18 വയസ്സുകഴിഞ്ഞാല്‍ വിവാഹം കഴിക്കണമെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹ പ്രായത്തിലെ അന്തരം പൊതുവിഷയമാക്കണം. ആളുകള്‍ ഇതേക്കുറിച്ച്‌ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എട്ട് മാസക്കാലമായി സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ കാണാതായ 7,100 പെണ്‍കുട്ടികളെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറി. കുട്ടികളെ കാണാതായ കേസുകള്‍ക്കായി പ്രത്യേക റിപ്പോര്‍ട്ട് കാര്‍ഡ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ റിപ്പോര്‍ട്ടില്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button