KeralaLatest

മിഥുന മാസ പൂജകള്‍ക്കായി ശബരിമല ഇന്ന് തുറക്കും, ഭക്തര്‍ക്ക് പ്രവേശനമില്ല

“Manju”

സിന്ധുമോള്‍ ആര്‍

പത്തനംതിട്ട: മിഥുന മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് പതിവ് പൂജകള്‍ ഉണ്ടായിരിക്കില്ല.

മിഥുനം ഒന്നിന് പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യദര്‍ശനവും അഭിഷേകവും നടത്തും. മണ്ഡപത്തില്‍ ഗണപതിഹോമം നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസപൂജ സമയത്തും ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കില്ല. അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമാകും ഉണ്ടാവുക. 19 ന് രാത്രി ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും.

Related Articles

Back to top button