KeralaLatestThiruvananthapuram

ശാന്തിഗിരി ഫ്യൂവൽസ് മെഗാ നറുക്കെടുപ്പ് നടത്തി

“Manju”

പോത്തൻകോട്. ശാന്തിഗിരി ഫ്യൂവൽസ് പത്താം വാർഷികം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് നടത്തിയ സമ്മാന പദ്ധതിയുടെ മെഗാ നറുക്കെടുപ്പിൽ ജനസേവികപുരം നിവാസിയായ അയ്യൂബ് ഒന്നാംസമ്മാനമായ ഒരു പവൻ സ്വർണത്തിന് അർഹനായി. സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ഇന്നലെ വൈകുന്നേരം 5 മണിക്ക് നടന്ന നറുക്കെടുപ്പിൽ സ്വാമി ഗുരുസവിത് ജ്ഞാന തപസ്വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ഭരണസമിതി അംഗങ്ങളായ കോലിയക്കോട് മഹേന്ദ്രൻ. സുധർമണി എസ് , സഹീറത്തു ബീവി എസ് എന്നിവർ പങ്കെടുത്തു. രണ്ടാം സമ്മാനമായ രണ്ട് ഗ്രാം സ്വർണ നാണയത്തിന് നേതാജിപുരം തട്ടത്തിൻ അകത്ത് വീട് പ്രവീൺ എസ് കെ, പനയിൽ പുത്തൻവീട് കൊയ്ത്തൂർകോണം മോഹിന്ദ് എം ഐ എന്നിവർ അർഹരായി.

Related Articles

Back to top button