InternationalLatest

വിമാനം നിര്‍മ്മിച്ച്‌ മലയാളി എഞ്ചിനീയര്‍

“Manju”

ആലപ്പുഴ: സ്വന്തമായി വിമാനം നിര്‍മ്മിച്ച് മലയാളി എഞ്ചിനീയര്‍ അശോക്. കൊറോണ ലോകത്തെ ലോക്ക്ഡൗണിലാക്കിയപ്പോള്‍ വ്യത്യസ്തമായ രീതിയില്‍ അതിനെ നേരിട്ട മലയാളി എഞ്ചിനീയര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഗതാഗത കുരുക്ക് രൂക്ഷമായതോടെയാണ് വിമാനം നിര്‍മ്മിക്കണമെന്ന ആശയം ഉടലെടുത്തതെന്ന് അശോക് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ സമയത്ത് ഇതിനായി ലണ്ടനില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വര്‍ക്ക്‌ഷോപ്പും നടത്തി. ലൈസന്‍സിനായി മൂന്നുമാസത്തെ പരീക്ഷണ പറക്കലും നടത്തിയതായും അശോക് വ്യക്തമാക്കി. സ്വയം നിര്‍മ്മിത വിമാനത്തില്‍ മെയ് മാസം മുതല്‍ വിദേശ രാജ്യങ്ങളില്‍ കുടുംബമൊത്ത് വിമാനത്തില്‍ യാത്രകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

 

Related Articles

Back to top button