KeralaLatest

മൂഴിയാര്‍ ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നു

“Manju”

മൂഴിയാര്‍ ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ ഡാം തുറന്ന് വിടാന്‍ സാധ്യതയുണ്ട്. ഡാം തുറന്നാല്‍ പമ്പ നദിയില്‍ 50 എംഎം വരെ ജലനിരപ്പ് ഉയര്‍ന്നേക്കും. നദീ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ കര്‍ശന നിര്‍ദേശമുണ്ട്.അതേസമയം ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button