IndiaLatest

ഫ്രൈഡ് റൈസ് കഴിച്ചു , പണം ചോദിച്ചപ്പോള്‍ അമിത് ഷായെ വിളിക്കുമെന്ന് ഭീഷണി

“Manju”

ഹോട്ടലിൽ നിന്നും ഫ്രൈഡ് റൈസ് കഴിച്ചു, പണം ചോദിച്ചപ്പോൾ അമിത് ഷായെ  വിളിക്കുമെന്ന് ഭീഷണി; ഇറങ്ങി ഓടിയ ബിജെപി പ്രവർത്തകർ പിടിയില്‍ - Real News  Kerala

ശ്രീജ.എസ്

ചെന്നൈ: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. ചെന്നൈ റായപേട്ടയിലെ സായിദ് അബൂബക്കര്‍ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം.

കട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മൂന്ന് ചെറുപ്പക്കാര്‍ എത്തി ചിക്കന്‍ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ ഇവര്‍ മടങ്ങാനൊരുങ്ങി. ഇതേത്തുടര്‍ന്ന് ഹോട്ടലുടമ തടഞ്ഞു. ഇതോടെ തങ്ങള്‍ ബിജെപി നേതാക്കളാണെന്നും വലിയ സ്വാധീനമുണ്ടെന്നും കട പൂട്ടിക്കുമെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി.

ഹോട്ടലുടമ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെ ഉദ്യോഗസ്ഥര്‍ക്ക് നേരെയും യുവാക്കള്‍ കയര്‍ത്തു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാന്‍ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. ഭീഷണിയില്‍ പൊലീസ് കുലുങ്ങാതായതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. ബിജെപി പ്രാദേശിക പ്രവര്‍ത്തകരായ ഭാസ്ക്കര്‍, പുരുഷോത്തമന്‍ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം തുടരുകയാണ്.

Related Articles

Back to top button