KeralaLatest

ഐ.ടി.എം.എസ് : ആദ്യ കോറിഡോര്‍ പൂര്‍ത്തിയായി

“Manju”

ഐ.ടി.എം.എസ് : ആദ്യ കോറിഡോർ പൂർത്തിയായി

ശ്രീജ.എസ്

എറണാകുളം: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഇന്റലിജന്റ്സ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ആദ്യ കോറിഡോര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഡി സി സി ജംഗ്ഷന്‍, മെഡിക്കല്‍ ട്രസ്റ്റ്, മനോരമ ജംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന കോറിഡോറിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. ഹൈക്കോടതി ജംഗ്ഷന്‍, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി ഉള്‍പ്പെടുന്ന രണ്ടാം ഘട്ട കോറിഡോറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഒന്നര മാസത്തിനുള്ളില്‍ സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും.

കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ 17 പ്രധാന ജംഗ്ഷനുകളിലാണ് ഇന്റലിജന്റ്സ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്നലിംഗ് സിസ്റ്റം സ്ഥാപിച്ചത്. നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകളാണ് പ്രാവര്‍ത്തികമാക്കിയത്. റോഡിലെ തിരക്കനുസരിച്ച്‌ സിഗ്നല്‍ മാറുന്ന സംവിധാനമാണിത്. നാല് സിഗ്നലുകള്‍ സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തോടൊപ്പം പൂര്‍ത്തിയാകും.

റഡാര്‍ സംവിധാനം ഉപയോഗിച്ച്‌ വാഹനത്തിരക്ക് അനുസരിച്ച്‌ ഓട്ടോമാറ്റിക്കായി സിഗ്നല്‍ സമയം ക്രമീകരിക്കും.ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള 30 കേന്ദ്രങ്ങളിലെ ക്യാമറ സ്ഥാപിക്കലുകള്‍ പൂര്‍ത്തിയായി. 93 കാമറകള്‍ 35 ഇടങ്ങളില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button