LatestWayanad

ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ കൊയ്ത്തുത്സവം 

“Manju”

വയനാട് : വിഷപങ്കിലമായിക്കൊണ്ടിരിക്കുന്ന കാർഷികമേഖലയുടെ ശുദ്ധതയെ വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തിലുള്ള ‘പച്ചത്തുരുത്ത്’ പദ്ധതിയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചും വയനാട് ഡെവലപ്പ്മെന്റ് റെസ്പോൺസ് ഫോറവും ചേർന്ന് ചെയ്ത ജൈവനെൽകൃഷിയുടെ കൊയ്ത്തുത്സവം വയനാട് ജില്ല ഡെപ്യൂട്ടി കളക്ടർ ശ്രീ. മുഹമ്മദ്‌ യൂസുഫ് നിർവഹിച്ചു.

ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ച് സന്ദർശിച്ച അദ്ദേഹം ശാന്തിഗിരിയുടെ യുവജനസംഘടനയായ ശാന്തിഗിരി ശാന്തിമഹിമയുടെ നേതൃത്വത്തിൽ നടക്കുന്ന ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

Related Articles

Back to top button