KeralaSports

‘കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ‘ ; ആശംസകളുമായി പിണറായി

“Manju”

തിരുവനന്തപുരം ; മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു .

‘ സയ്യിദ് മുഷ്താഖ് അലി ട്വന്റി – ട്വന്റി ടൂർണമെന്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. ‘ മുഖ്യമന്ത്രി കുറിച്ചു.

കഴിഞ്ഞ ദിവസം ഒന്നാംനിര ടീമായ മുംബൈക്കെതിരെ മികച്ച പ്രകടനമാണ് അസ്ഹറുദ്ദീൻ കാഴ്ച്ച വച്ചത് . അസ്ഹറുദ്ദീന്റെ 137 റണ്‍സ് മികവില്‍ കേരളം വിജയിച്ചു.

Related Articles

Back to top button