KannurKeralaLatest

എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി വിജയശതമാനം കൊയ്ത് നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ

“Manju”

വി.എം. സുരേഷ് കുമാർ

വടകര: മറ്റു വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമായി എസ്. എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി വിജയ ശതമാനം വർദ്ധിപ്പിച്ച് കോഴിക്കോട് ജില്ലയിലെ നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മാതൃകയാവുകയാണ്.
ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും മികച്ച പൊതു വിദ്യാലയമാണിത്.
ഈ വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 56 വിദ്യാർത്ഥികളും ഒമ്പത് വിഷയങ്ങളിൽ A+ നേടി 21 വിദ്യാർത്ഥികളുമുണ്ട്. 99% വിജയം നേടിയ സ്കൂളിൽ പരീക്ഷയെഴുതിയ 425 വിദ്യാർത്ഥികളിൽ 420 പേർ ഉപരിപഠനത്തിന് അർഹരായിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്നെ മികച്ച വിജയം കൈവരിച്ചാണ് സ്കൂൾ മുന്നേറുന്നത്. 2016 ലെ എസ്.എസ് എൽ.സി പരീക്ഷയിൽ 99% വിജയവും 2017 ൽ 98% വിജയവും 2018 ൽ 99% വും 2019 ലെ പരീക്ഷയിൽ 99% വിജയവും ഈ സ്കൂൾ നേടിയിട്ടുണ്ട്.
അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒപ്പം വിദ്യാർത്ഥികളുടെയും ആത്മാർത്ഥ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയം.
കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആയതു കൊണ്ടു തന്നെ കൂടുതൽ വിജയ ശതമാനം സ്കൂളിന് അഭിമാനകരമായ നേട്ടം തന്നെയാണ്.

 

Related Articles

Check Also
Close
Back to top button