IndiaLatest

ഇന്ത്യയുടെ സ്ഥിതി ഹൃദയഭേദകം ; സഹായം തുടരും സത്യ നാദെല്ല

“Manju”

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന ഇന്ത്യയുടെ ദാരുണാവസ്ഥയില്‍ ദുഃഖം രേഖപ്പെടുത്തി മൈക്രോ സോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്‌. ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ടുവന്ന അമേരിക്കയോട് നന്ദിയുണ്ട്’ . അദ്ദേഹം പറഞ്ഞു . തുടര്‍ന്നും മൈക്രോ സോഫ്റ്റ് തങ്ങളുടെ സാങ്കേതികവിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കും. ക്രിട്ടിക്കല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കുമെന്നും നാദെല്ല പറഞ്ഞു.

Related Articles

Back to top button