സിന്ധുമോള്‍ ആര്
നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 162 ആയി. സ്രവ സാമ്പിളുകള്‍ എടുത്തശേഷം ഇവരെ ക്വാറന്റൈന് ചെയ്തു. പരിശോധന ഫലം കിട്ടിയതിനെ തുടര്‍ന്ന് ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ജില്ലയില്‍ ഇതു വരെ 97 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ ആശാരിപ്പള്ളം ആശുപത്രിയില്‍ 63പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ രണ്ട് പേരാണ് ഇതുവരെ മരിച്ചത്.