InternationalLatest

എര്‍ത്ത് ഒബ്ജക്റ്റ് സര്‍വേയറുമായി നാസ

“Manju”

വാഷിംഗ്‍ടണ്‍ ;നാസയുടെ പുതിയ എര്‍ത്ത് ഒബ്ജക്റ്റ് സര്‍വേയര്‍ ബഹിരാകാശ ദൂരദര്‍ശിനി അഥവാ എന്‍.ഒ.ഒ സര്‍വേയര്‍ തയ്യാറായി വരുന്നു. അപകടകരമായ ഉല്‍ക്കകളെക്കുറിച്ചും, ധൂമക്കേതുകളെക്കുറിച്ചും മുന്നറിയിപ്പ് തരുന്നതിനാണിത്. 20 അടി നീളമുള്ള ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനി ഭൂമിയുടെ ഭ്രമണപഥത്തിന്റെ 30 ദശലക്ഷം മൈലിനുള്ളില്‍ വരുന്ന ചിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. ഈ മിഷന്റെ വിക്ഷേപണം നിലവില്‍ 2026 ന്റെ ആദ്യ പകുതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

വലിയ ഒപ്റ്റിക്‌സ് ഉള്ള ഇതിന് രാപകലന്യേ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്.1908ല്‍ റഷ്യയിലെ സൈബീരിയന്‍ വനത്തിലെ തുങ്കുസ്‌ക നദിയില്‍ ശക്തമായ ഉല്‍ക്ക പതിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം ബഹിരാകാശ ദൂരദര്‍ശിനികള്‍ക്ക് വേണ്ടി ശ്രമമാരംഭിച്ചത്. 770 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള വനമാണ് അന്നു നശിച്ചത്. ഇതിന്റെ ആഘാതം 40 മൈല്‍ അകലെയുള്ള പട്ടണത്തിലെ വരെയാളുകളെ അന്നു ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ഗുരുതരമായ ദോഷമുണ്ടാക്കാന്‍ സാധ്യതയുള്ള, ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെ ഭീഷണി

Related Articles

Back to top button