IndiaLatest

കോവിഡ്; 50 % രോഗികളും കേരളത്തില്‍ നിന്ന്

“Manju”

Coronavirus Covid 19 Live Updates Kerala Evacuation
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ നേരിയ വ‌ര്‍ദ്ധന. 44,643 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 464 പേര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,26,754 ആയി.
41,096 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3.10 കോടിയായി.97.36 ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള‌ളത് 4,14,159 പേരാണ്. ഇതുവരെ രാജ്യത്ത് നല്‍കിയത് 49.5 കോടി ഡോസ് കൊവി‌ഡ് വാക്‌സിനാണ്. തമിഴ്‌നാട്ടിലെ കെ.തളവൈപുരം രാജ്യത്ത് 100 ശതമാനം വാക്‌സിനേഷന്‍ നടപ്പാക്കിയ ആദ്യ ഗ്രാമമായി മാറി. ഇവിടെ 18 വയസിന് മുകളില്‍ പ്രായമുള‌ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി.
ഇതിനിടെ രോഗം വര്‍ദ്ധിക്കുന്ന കേരളത്തിന് പുറമേ തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 22,000ലധികം കൊവി‌ഡ് രോഗികളുള‌ള കേരളത്തിലാണ് പ്രതിദിന കൊവിഡ് കണക്കില്‍ 50 ശതമാനം രോഗികളും. തമിഴ്നാട്ടില്‍ 1997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹിമാചലില്‍ 256 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ബംഗാളില്‍ 812 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Related Articles

Back to top button