InternationalLatest

ജി 20 ഉച്ചകോടിക്ക് മോദിയെത്തിയത് ജെനിസിസ് ഇലക്‌ട്രിഫൈഡ് ജി 80 ല്‍

“Manju”

ബാലി : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയത് പ്രകൃതി സൗഹാര്‍ദ്ദ ഇലക്‌ട്രിക് വാഹനത്തില്‍. ജെനിസിസ് ഇലക്‌ട്രിഫൈഡ് ജി 80 ആണ് ബാലിയില്‍ യാത്ര ചെയ്യാന്‍ അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ബാലിയിലെ കണ്ടല്‍ക്കാടുകള്‍ക്ക് സമീപമുള്ള തമാന്‍ ഹുതന്‍ രായ എന്‍ഗുറാ റായിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി എത്തിയത് ജി 80 ല്‍ ആയിരുന്നു. ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് വാഹനമായ അയോണിക് 5 ആണ് മോദി സഞ്ചരിക്കുന്ന വാഹനത്തിന് അകമ്ബടിയായെത്തിയത്.

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആഡംബര വാഹന വിഭാഗമാണ് ജെനിസിസ്. ജെനിസിസ് ഇലക്‌ട്രിഫൈഡ് ജി80 ല്‍ ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണമാണുള്ളത്. മുന്നിലും പിന്നിലുമുള്ള ആക്‌സിലുകളില്‍ 136 kW മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഡ്യുവല്‍ മോട്ടോര്‍ സെറ്റപ്പിന്റെ പവറും ടോര്‍ക്കും യഥാക്രമം 370 PS, 700 Nm എന്നിങ്ങനെയാണ്. 87.2 kWh ലിഥിയംഅയണ്‍ ബാറ്ററി പാക്കാണ് വാഹനത്തിനുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയും ഈ ആഡംബര വാഹനത്തിനുണ്ട്.

ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്‍, ഓള്‍എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, ടെയില്‍ ലാമ്ബുകള്‍, സോളാര്‍ വിന്‍ഡോ പാനലുകള്‍, 19 ഇഞ്ച് മള്‍ട്ടിസ്പോക്ക് അലോയ് വീലുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. പൂര്‍ണമായും ഇലക്‌ട്രിക് വാഹനങ്ങളാണ് ബാലിയില്‍ നടന്ന ഉച്ചകോടിയില്‍ നേതാക്കള്‍ക്കായി ഒരുക്കിയിരുന്നത്. ഉച്ചകോടിയിലെ ഉപയോഗത്തിനായി 131 ജെനിസിസ് ഇലക്‌ട്രിഫൈഡ് ജി 80 കാറുകളാണ് ഹ്യുണ്ടായി നല്‍കിയത്.

 

Related Articles

Back to top button