IndiaInternationalLatest

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കം; ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

“Manju”

ന്യൂഡൽഹി : കൊറോണയെ പ്രതിരോധിക്കാൻ വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിലേതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിൻ കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നത്.

ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ മേഖല ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനൊപ്പം സംഘടന പങ്കുവെച്ചിട്ടുണ്ട്.

30 കോടി ആളുകളെ ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വലിയ കൊറോണ വാക്‌സിൻ ഡ്രൈവിന്റെ ഒന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടതായി ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തു. ഉദ്ഘാടന ദിവസം 3,006 കേന്ദ്രങ്ങളിലായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 100 ഓളം ആളുകൾക്ക് വാക്‌സിൻ ലഭിച്ചുവെന്നും സംഘടന പറഞ്ഞു.

Related Articles

Back to top button