IndiaKeralaLatest

കോവിഡ്; കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യം ഉയരുന്നു

“Manju”

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു.ദിവസേന രണ്ടു ടണ്‍ ഓക്സിജനാണ് അധികമായി വേണ്ടത്. തുടക്കത്തില്‍ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ 50  ടൺ  ആയി ഉയര്‍ന്നു.കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രില്‍ 30 ആകുമ്പോഴേക്കും ആവശ്യം 103.51 ടണ്‍ ആകുമെന്നാണ് ഓക്‌സിജന്‍ വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെസോയുടെ കണക്കുകൂട്ടല്‍.
ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. ഇതിനുപുറമേ തമിഴ്‌നാടിന് 90 ടണ്ണും കര്‍ണാടകത്തിന് 40 ടണ്ണും കേരളം നല്‍കുന്നുമുണ്ട്.കോവിഡ് ഇതര ആവശ്യം ദിവസേന 45 ടണ്ണാണ്.
ഏപ്രില്‍ 24-ന് കേരളത്തിന് വേണ്ടിവന്നത് 95 ടണ്‍ ഓക്സിജനാണ്. കേരളത്തിലെ ആശുപത്രികള്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെ ഇതിനുവേണ്ടിയുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.

Related Articles

Back to top button