KeralaLatestThiruvananthapuram

പുതുവത്സര ബംപര്‍ 12 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന് !

“Manju”

തിരുവനന്തപുരം:  സംസ്ഥാന ക്രിസ്തുമസ് പുതവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XG 358753 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്‌.
ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്.  രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേര്‍ക്ക് നല്‍കും.10 ലക്ഷം വീതം ആറുപേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. XA, XB, XC, XD, XE, XG എന്നീ ആറ് പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ക്രിസ്മസ്പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ്പുതുവത്സര ബംപറിന്റെ 36.84 ലക്ഷ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മുന്‍വര്‍ഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

Related Articles

Back to top button