IndiaLatest

നെല്ല് ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് റെക്കോര്‍ഡ് വരുമാനം ; ഉത്തര്‍പ്രദേശ്

“Manju”

കർഷകർക്ക് റെക്കോർഡ് വരുമാനം; നെൽകർഷകർക്ക് 32,000 കോടി, നെല്ലുൽപ്പാദന രംഗത്ത്  മികവുയർത്തി യു.പി | UP|FARMERS|yogi adhithyanath

ശ്രീജ.എസ്

ഉത്തര്‍പ്രദേശ് ;നെല്ല് ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് റെക്കോര്‍ഡ് വരുമാനം ഉണ്ടായതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നെല്‍ കര്‍ഷകര്‍ക്ക് 32,000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഗോതമ്പ് കര്‍ഷകര്‍ക്കും സമാനമായ നേട്ടമാണ് കൊയ്യാനായത്. 30,000 കോടി രൂപയാണ് ഗോതമ്പ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഇത്തരത്തില്‍ നെല്ലുല്‍പ്പാദന രംഗത്ത് മികവുയര്‍ത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് യു.പി.

55 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങളായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. രണ്ട് മാസം ഇനിയും ബാക്കി നില്‍ക്കേ ഇതിനോടകം 60 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങളാണ് സര്‍ക്കാര്‍ ശേഖരിച്ചത്. നെല്ല് സംഭരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം മറികടന്നെങ്കിലും ഉല്‍‌പന്നങ്ങളുടെ സംഭരണം ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു. മുന്‍വര്‍ഷത്തെ കണക്കുകള്‍ അപേക്ഷിച്ച്‌ 1.5 ഇരട്ടിയാണ് ഈ കാലയളവില്‍ സംഭരിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട് കണക്കുകള്‍ പ്രകാരം എട്ട് ലക്ഷം കര്‍ഷകര്‍ക്ക് 7,800 കോടി രൂപ നല്‍കി. ലക്ഷ്യം മറികടന്നെങ്കിലും കര്‍ഷകരില്‍ നിന്നും ധാന്യങ്ങള്‍, നീലക്കടല, മറ്റ് ഖാരിഫ് വിളകള്‍ വാങ്ങുന്നത് ഫെബ്രുവരി 28 വരെ യുപി സര്‍ക്കാര്‍ തുടരും.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 33 ലക്ഷത്തിലധികം ഗോതമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 29,017.45 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ നല്‍കിയത്. 2020 ഡിസംബര്‍ 14 ലെ കണക്കുപ്രകാരം ഗോതമ്പ്, ധാന്യ കര്‍ഷകര്‍ക്ക് 60,922.23 കോടി രൂപ നല്‍കി. കര്‍ഷകര്‍ക്ക് ലഭിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന പ്രതിഫലമാണിത്. സംസ്ഥാനത്തെ കരിമ്പ് കര്‍ഷകര്‍ക്കും ഉയര്‍ന്ന പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Back to top button