KeralaLatest

കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം ആരംഭിച്ചു

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിരുന്ന കെ എസ് ഇ ബി യുടെ ക്യാഷ് കൗണ്ടറുകൾ പുനരാരംഭിച്ചപ്പോൾ ഉപഭോക്താക്കൾക്ക് കൺസ്യുമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ഏർപെടുത്തിയിരുന്ന ക്രമീകരണം ഒഴിവാക്കി.
ഇനി ഉപഭോക്താക്കൾക്ക് കെ എസ് ഇ ബി യുടെ സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന ഏത് ദിവസം വേണമെങ്കിലും പണം അടക്കാൻ സാധിക്കും.
കോവിഡ് വ്യാപനം ഒഴിവാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചു കൊണ്ടാവും ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുക.
ക്യാഷ് കൗണ്ടറുകൾ എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ പ്രവർത്തിക്കും.
1 മണി മുതൽ 2 മണി വരെ ഇടവേള ആയിരിക്കും.
വൈദ്യുതി ചാർജ് അടക്കുന്നതിനുള്ള വിപുലമായ ഓൺലൈൻ സംവിധാനവും ഏർപെടുത്തിയിട്ടുണ്ട്.അതെകുറിച് കൂടുതൽ അറിയുവാൻ 1912 എന്ന സൗജന്യ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button