KeralaLatest

തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം

“Manju”

സിന്ധുമോൾ. ആർ

കണ്ണൂര്‍ :പത്തോ അതില്‍ കൂടുതലോ പട്ടികജാതിക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്വാശ്രയ സംഘങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം അംഗങ്ങള്‍ പട്ടികജാതിക്കാരായ വനിതാ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. 15 ലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകളാണ് പരിഗണിക്കുക. 75 ശതമാനം തുക ധനസഹായമായി ലഭിക്കും. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രൊജക്ടുകള്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ. വിശദമായ പ്രൊജക്‌ട് റിപ്പോര്‍ട്ട്, ഗ്രൂപ്പിലെ അംഗങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (കോര്‍ ബാങ്കിംഗ് സംവിധാനം) ബന്ധപ്പെട്ട മറ്റു രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 23 ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.

Related Articles

Back to top button