IndiaLatest

ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ട അടച്ചു

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി : ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ട അടച്ചു. കഴിഞ്ഞയാഴ്ച ചെങ്കോട്ടയുടെ പരിസരത്ത് ചത്ത് വീണ 15ഓളം കാക്കകളില്‍ നടത്തിയ പരിശോധനയില്‍ എച്ച്‌5എന്‍1 കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. റിപ്പബ്ലിക് ദിനമായ ജനവരി 26 വരെ ആകും ചെങ്കോട്ട അടഞ്ഞ് കിടക്കുക.

ഡല്‍ഹി സര്‍ക്കാരിന്റെ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയിലാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിതികരിച്ചത്. കാക്കളുടെ സാംപിള്‍ പഞ്ചാബിലെ ജലന്ധറിലുള്ള റീജ്യണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ പരിശോധിച്ചു.അതേസമയം, രാജ്യത്ത് പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതായി മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞിരുന്നു. രോഗവ്യാപനം ഇല്ലാത്ത ഇടങ്ങളില്‍ ഇറച്ചി വില്പന പുനരാരംഭിക്കുന്നത് ആലോചിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Related Articles

Back to top button