InternationalLatest

സാംസങ് ഗാലക്‌സി ഫിറ്റ് 2 ഫിറ്റ്‌നെസ് ട്രാക്കര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

“Manju”

ശ്രീജ.എസ്

സാംസങ് ഗാലക്‌സി ഫിറ്റ് 2 ഫിറ്റ്‌നെസ് ട്രാക്കര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ദക്ഷിണ കൊറിയന്‍ ടെക് ഭീമന്റ് ലൈഫ് അണ്‍സ്റ്റോപ്പബിള്‍ വെര്‍ച്വല്‍ ഇവന്റില്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഗാലക്‌സി ഫിറ്റ് 2, അമോലെഡ് ഡിസ്‌പ്ലേ, ഒരൊറ്റ ചാര്‍ജില്‍ 15 ദിവസം വരെ ബാറ്ററി ലൈഫ്, കൂടാതെ നിരവധി വര്‍ക്ക് ഔട്ട് മോഡുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

കൊറോണ പ്രതിരോധം എന്ന നിലയില്‍ കൈകള്‍ വൃത്തിയാക്കാന്‍ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഹാന്‍ഡ് വാഷ് ഫീച്ചര്‍ ഇതിലുണ്ട്. സാംസങ് ഗാലക്‌സി ഫിറ്റ് 2 ന് ഇന്ത്യയില്‍ 3,999 രൂപയാണ് വില. കറുപ്പ്, സ്കാര്‍ലറ്റ് നിറങ്ങളില്‍ ഇവ ലഭ്യമാണ്. ഇത് ആമസോണ്‍, സാംസങ്.കോം എന്നിവ വഴി വാങ്ങാന്‍ സാധിക്കും.

Related Articles

Back to top button