IndiaLatest

മലബാർ ചരിത്ര നോവലിന് ‘ഡൂഡിൽ’ മുഖചിത്രം

“Manju”

1921 മലബാർ കലാപത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്കിടയിൽ കേരള പ്രസിദ്ധീകരണ രംഗത്ത് പുതിയ കാൽവെപ്പുമായി ഒരു മലബാർ ചരിത്ര നോവൽ. മുജീബ് ജയ്ഹൂണിന്റെ ഇംഗ്ലീഷ് ചരിത്ര ഫിക്ഷൻ നോവൽ (ദ കൂൾ ബ്രീസ് ഫ്രം ഹിന്ദി)ന്റെ മലയാള വിവർത്തനമായ (ഹിന്ദിന്റെ ഇതിഹാസം) എന്ന കൃതിയാണ് ഈ അസുലഭ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
കേരളത്തിന്റെ ആധുനിക മുസ്‌ലിം സ്വത്വത്തെ രൂപപ്പെടുത്തിയ മുസ്‌ലിം വ്യക്തിത്വങ്ങൾ, പ്രദേശങ്ങൾ, പോരാട്ടങ്ങൾ എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മാൻ ബുക്കർ‌ ഇന്റർനാഷണൽ അവാർഡ് നേടിയ ജോഖ അൽ ഹാരിസിയുടെ ഗ്രന്ഥത്തിന്റെ വിവർത്തകൻ, ഇബ്രാഹിം ബാദ്‌ഷാ വാഫിയാണ് വിവർത്തനം നിർവ്വഹിച്ചത്. ഒലിവ് ബുക്സാണ് പ്രസാധനം.
മലയാളം, അറബിക്, ഉറുദു, ഇംഗ്ലീഷ്, അറബി മലയാളം എന്നിവയുൾപ്പെടെ 5 ഭാഷകളിൽ കാലിഗ്രാഫിക് വിവരണങ്ങളോടെ സമകാലിക ഡൂഡിൽ പാറ്റേണിലാണ് പുസ്തക കവർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചേരമാൻ പള്ളി, കുഞ്ഞാലി മരക്കാർ, പൊന്നാനി, മമ്പുറം, ടിപ്പു സുൽത്താൻ, വാഗൺ ദുരന്തം, വള്ളത്തോൾ, വാസ്കോഡഗാമ തുടങ്ങിയ പുസ്തകത്തിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ. കാലിഗ്രാഫർ ഷിയാസ് അഹ്മദ് രൂപകൽപ്പന ചെയ്ത പുസ്തകത്തിന്റെ കവറിൽ സയ്യിദ് ശിഹാബ് തങ്ങളെ മലബാറിന്റ മഹാത്മയായും ചിത്രീകരിച്ചിട്ടുണ്ട്.
ജനുവരി 26ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖചിത്രം പ്രകാശനം ചെയ്യും. പ്രമുഖ സൂഫി ഖവ്വാലി ഗായകൻ സമീർ ബിൻസി, യുഎഇ കെഎംസിസി ജന. സെക്രട്ടറി അൻവർ നഹ, ആംഗ്ലോ ഇന്ത്യൻ. എഴുത്തുകാരൻ മുജീബ് ജൈഹൂൻ, കാലിഗ്രാഫർ ഷിയാസ് അഹ്മദ്, ഒലിവ് ബുക്സ് എക്സിക്യൂട്ടീവ് എഡിറ്റർ എംഎ ഷഹനാസ് എന്നിവരും സ്വകാര്യ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Back to top button