KeralaLatest

ഔഷധി ചെയര്‍മാന്‍ കെ.ആര്‍. വിശ്വംഭരന്‍ അന്തരിച്ചു

“Manju”

കൊച്ചി: ഔഷധി ചെയര്‍മാന്‍ കെ.ആര്‍.വിശ്വംഭരന്‍ ഐ.എ.എസ് അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം മുന്‍ ജില്ലാകളക്ടര്‍, കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

അച്ചുതന്‍, തങ്കമ്മ എന്നിവരുടെ മകനായി മാവേലിക്കരയിലാണ് ജനനം. സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും , ഔഷധകൃഷി രംഗത്തും നിരവധി പദ്ധതികള്‍ക്ക് പ്രേരണ നല്‍കിയ ഉദ്യോഗസ്ഥനാണ്.

Related Articles

Back to top button