ClimateIndiaLatestWeather

കാലാവസ്ഥാ മാറ്റം : പ്രളയ സാധ്യത വർദ്ധിക്കുന്നുവെന്ന് ഗവേഷകർ

“Manju”

ന്യൂഡൽഹി : ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ദക്ഷിണേന്ത്യയിലെ മഴയെ സാരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. രൂക്ഷമായ പ്രളയവും മണ്ണൊലിപ്പും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നേച്ചർ ക്ലൈമറ്റ് ചേയ്ഞ്ച് എന്ന മാസികയാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. വരും കാലങ്ങളിൽ ഏഷ്യയിൽ കാർബൺ വാതകങ്ങളുടെ അളവിൽ കവിഞ്ഞ പുറന്തളളൽ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു . ഏഷ്യയിലും വടക്ക് അറ്റ്ലാന്റിക്കിലും താപനില ഗണ്യമായി ഉയരും.

റെയ്ൻ ബെൽറ്റിന്റെ വടക്കോട്ടുളള സ്ഥാനമാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി ഗവേഷകർ പറയുന്നത്. 2100 ആകുമ്പോഴേക്കും ബെൽറ്റിന് കൂടുതൽ സ്ഥാനഭ്രംശം സംഭവിക്കുമെന്നും ഇത് പ്രളയ സാധ്യത കൂട്ടുമെന്നും പഠനം വ്യക്തമാക്കുന്നു. ആഗോള ജൈവവൈവിധ്യത്തേയും ഭക്ഷ്യസുരക്ഷയേയും ഇത് ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു. മുൻപ് നടത്തിയ പഠനങ്ങളിൽ ഇത് വെളിപ്പെടുത്തുന്ന സൂചനകൾ ഉണ്ടായിരുന്നില്ലെന്നും ഗവേഷകർ പറയുന്നു

Related Articles

Back to top button