IndiaKeralaLatest

ടോക്യോ ഒളിംപിക്‌സ്: ‘താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണം’, പ്രധാനമന്ത്രി

“Manju”

ടോക്യോ: ഒളിംപിക്‌സിന് ഒരുങ്ങുന്ന താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്ന് കായിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങള്‍ക്കും പരിശീലകര്‍ക്കും വാക്സിനേഷന്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വ‍‍ര്‍ഷം നടക്കേണ്ട ഒളിംപിക്സ് നീട്ടിവച്ചെങ്കിലും പരിശീലനം തുടരുകയായിരുന്നു.
പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച്‌ തുടക്കക്കാര്‍, മുതിര്‍ന്നവര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാ താരങ്ങള്‍ക്കും പിന്തുണ ഉറപ്പാക്കുമെന്ന് കായിക മന്ത്രി കിരന്‍ റിജിജു പറഞ്ഞു. ഇതുവരെയുള്ള പിന്തുണയ്ക്ക് താരങ്ങള്‍ നന്ദി അറിയിച്ചു.
ഇന്ത്യന്‍ സംഘത്തിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. 19 പേ‍‍ര്‍ രണ്ട് ഡോസും സ്വീകരിച്ചു. 144 താരങ്ങള്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജപ്പാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രോട്ടോകോള്‍ പാലിച്ച്‌ ഒളിംപിക്സിന് എത്താനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു. ഇതേസമയം, കൊവിഡ് വ്യാപനത്തിനിടെയും ഒളിംപിക്സ് മുന്‍നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ജൂലൈ 23നാണ് ഒളിംപിക്സിന് തുടക്കമാവുക.

Related Articles

Back to top button