KeralaLatest

കാസർകോട് വൻ സ്വർണവേട്ട; 2 കോടി രൂപയുടെ സ്വർണം പിടികൂടി

“Manju”

കാസർകോട്: കാസർകോട് വൻ സ്വർണവേട്ട. കാറിൽ കടത്തുകയായിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണം കസ്റ്റംസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ബൽഗാം സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. സ്വർണം കോഴിക്കോട് നിന്നും കർണാടകയിലെ ബൽഗാമിലേക്ക് കടത്താനായിരുന്നു ശ്രമം.

പള്ളിക്കര ടോൾ ഗേറ്റിന് സമീപത്തു നിന്നാണ് കാറിന്റെ പിൻ സീറ്റിനുള്ളിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം പിടികൂടിയത്. 2020 ഫെബ്രുവരി 4ന് പതിനഞ്ചര കിലോഗ്രാം സ്വർണം കാസർഗോഡ് കസ്റ്റംസ് പിടികിടയിരുന്നു

Related Articles

Back to top button