International

കൊവിഡ് പ്രതിരോധ വാക്‌സിൻ; ഇന്ത്യക്ക് നന്ദി അറിയിച്ച് നേപ്പാൾ

“Manju”

കാഠ്മണ്ഡു: കൊറോണ പ്രതിരോധ വാക്സിൻ നൽകിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സർക്കാരിനും ഇന്ത്യൻ ജനതയ്ക്കും നന്ദി അറിയിച്ചത്. 10 ലക്ഷം കൊറോണ പ്രതിരോധ വാക്‌സിൻ ഡോസുകളാണ് ഇന്ത്യ നേപ്പാളിന് അനുവദിച്ചത്.

ഇന്ത്യുടെ സൗഹൃദത്തെ അഭിനന്ദിക്കുന്നുവെന്ന് ശർമ ഒലി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിസന്ധി സമയത്ത് കൊറോണ പ്രതിരോധ വാക്‌സിൻ നൽകിയ ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഭാരതീയ ജനതയ്ക്കും നന്ദി അറിയിക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകുന്ന ഈ നിർണാക സമയത്ത് തന്നെ ഇന്ത്യ അയൽ രാജ്യമായ നേപ്പാളിനും വാക്‌സിൻ നൽകി. ശർമ ഒലി ട്വിറ്ററിൽ കുറിച്ചു.

മുംബൈയിൽ ഛത്രപതി ശിവജി വിമാനത്താവളത്തിൽ നിന്നും ഇന്ന് രാവിലെയാണ് നേപ്പാളിലേക്ക് ഇന്ത്യ വാക്‌സിൻ കയറ്റി അയച്ചത്. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നേപ്പാളിന് ഇന്ത്യ അവശ്യസാധനങ്ങൾ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് വാക്‌സിനും നൽകിയിരിക്കുന്നത്. നേപ്പാളിന് പുറമെ മാലദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാൻ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന് കയറ്റി അയച്ചിട്ടുണ്ട്.

Related Articles

Back to top button