InternationalLatest

ഇറാൻ സൈനികർ സിറിയയിൽ യുഎസ് സൈനികർക്ക് നേരെ റോക്കറ്റ് പ്രയോഗിച്ചു

“Manju”

വാഷിംഗ്ടൺ: യുഎസ് വ്യോമസേനയുടെ ഇറാൻ അനുകൂല ഗ്രൂപ്പുകള്‍ക്കു മേലുള്ള ബോംബാക്രമണത്തിന് ശേഷം സിറിയയിൽ യുഎസ് സൈന്യത്തിനെതിരെ പ്രതികാരവുമായി ഇറാന്‍ സേന. സിറിയയിൽ യുഎസ് സൈനികർക്ക് നേരെ ഇറാൻ അനുകൂല സൈനികർ റോക്കറ്റ് പ്രയോഗിച്ചു. ഇതിനുശേഷം, യുഎസ് സൈന്യവും ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ട്‌. സിറിയൻ വിഭാഗങ്ങൾക്കെതിരെ വെടിവയ്പ്പ് നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് സൈനിക ദൗത്യത്തിന്റെ വക്താവ് കേണൽ വെയ്ൻ മരോട്ടോ ആക്രമണത്തെ കുറിച്ച്‌ തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു.
പ്രാദേശിക സമയം രാവിലെ 7.44 ന് സിറിയയിൽ യുഎസ് സൈന്യത്തിന് നേരെ നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇപ്പോൾ അവ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയിൽ ആക്രമണമുണ്ടായപ്പോൾ യുഎസ് സേന സ്വയം പ്രതിരോധത്തിനായി പീരങ്കി ഷെല്ലുകൾ പ്രയോഗിച്ചുവെന്ന് മൊറോട്ടോ പിന്നീട് റീട്വീറ്റ് ചെയ്തു.

Related Articles

Back to top button